TicketCookie home
Back
  1. Home
  2. /
  3. KHASAKHINTE ITHIHASAM
KHASAKHINTE ITHIHASAM

KHASAKHINTE ITHIHASAM

January 01, 2027, 6:30PM – January 03, 2027, 10:15PM

Sree Narayana Guru Cultural Complex

00Days
:
00Hours
:
00Mins
:
00Secs

January

Choose Your Tickets

For January 1

SUPER PREMIUM

SUPER PREMIUM

Ticket Price

₹1,500.00
Rate for January 1
  • SEATING
PREMIUM

PREMIUM

Ticket Price

₹1,000.00
Rate for January 1
  • SEATING

Ticket Overview

No Tickets Added

You haven't selected any tickets yet.

Overview

ഖസാക്ക് കൊല്ലത്തേക്ക്; ഇതിഹാസം അരങ്ങിൽ ജീവിക്കും ക്യാപിറ്റൽ മീഡിയ സംഘടിപ്പിക്കുന്ന ദീപൻ ശിവരാമന്റെ വിസ്മയ രംഗാവിഷ്കാരം ജനുവരി 1 മുതൽ 3 വരെ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ; മലയാള മനോരമ മീഡിയ പാർട്ണർ കൊല്ലം ∙ പുതുവർഷം കൊല്ലത്തിന് സമ്മാനിക്കുന്നത് മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഇതിഹാസങ്ങളിലൊന്നാണ്. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ദീപൻ ശിവരാമന്റെ സംവിധാനത്തിൽ അരങ്ങിലെത്തുന്നു. ക്യാപിറ്റൽ മീഡിയ സംഘടിപ്പിക്കുന്ന നാടകത്തിന്റെ പ്രദർശനം 2027 ജനുവരി 1, 2, 3 തീയതികളിൽ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ മൂന്നു രാവുകളിലായി നടക്കും. മലയാള മനോരമയാണ് മീഡിയ പാർട്ണർ. കൊല്ലത്തെ നാടകപ്രേമികളും സാഹിത്യപ്രേമികളും ഏറെക്കാലമായി കാത്തിരുന്ന ഒരു കലാവിരുന്നിനാണ് നഗരം വേദിയാകുന്നത്. 1969ൽ പ്രസിദ്ധീകരിച്ച നോവൽ മലയാള സാഹിത്യത്തിന്റെ വഴി തന്നെ മാറ്റിയെഴുതി. അരനൂറ്റാണ്ടിലേറെയായി മലയാളി വായനക്കാരുടെ മനസ്സിൽ ഖസാക്ക് ജീവിക്കുന്നുണ്ട്. ചെതലിമലയുടെ താഴ്‌വരയും കരിമ്പനകളിലൂടെ വീശുന്ന കാറ്റും അവിടെയുണ്ട്. ഏകാധ്യാപക വിദ്യാലയത്തിലേക്ക് വരുന്ന രവിയും നിഗൂഢതയും സൗന്ദര്യവും നിറഞ്ഞ ആ ഗ്രാമവും വായനക്കാർക്ക് സുപരിചിതമാണ്. തലമുറകൾ മാറിയിട്ടും ഖസാക്കിന്റെ ഭാഷയും ബിംബങ്ങളും മലയാളിയുടെ ഭാവനയിൽ മങ്ങാതെ നിൽക്കുന്നു. വായിക്കുന്ന ഓരോ തവണയും പുതിയ അർഥങ്ങൾ തുറന്നുതരുന്ന ആ ലോകത്തെ ഇനി കൺമുന്നിൽ കാണാം. ഇന്ത്യൻ നാടകവേദിയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് ദീപൻ ശിവരാമൻ. അദ്ദേഹം ഒരുക്കിയ ഈ ഖസാക്ക് ഒരു സാധാരണ നാടകമല്ല, ഒരു മഹാനുഭവമാണ്. കൂറ്റൻ വേദിയിൽ വെളിച്ചവും ഇരുട്ടും മണ്ണും അഗ്നിയും സംഗീതവും ഒന്നുചേരുന്നു. അള്ളാപ്പിച്ച മൊല്ലാക്കയും മൈമുനയും കുപ്പുവച്ചനും നൈസാമലിയും കാഴ്ചക്കാരുടെ തൊട്ടരികിൽ ജീവിക്കുന്നു. ഓരോ രംഗവും പ്രേക്ഷകനെ ഖസാക്കിന്റെ ഹൃദയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. നോവലിന്റെ കാവ്യാത്മകതയും ദാർശനിക ആഴവും ചോരാതെ, ദൃശ്യഭാഷയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചാണ് ഈ രംഗാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. നാടകം അവസാനിച്ചാലും ഖസാക്കിന്റെ കാറ്റ് പ്രേക്ഷകന്റെ ഉള്ളിൽ വീശിക്കൊണ്ടേയിരിക്കും. അവതരിപ്പിച്ച വേദികളിലെല്ലാം നിറഞ്ഞ സദസ്സുകളും നിലയ്ക്കാത്ത കയ്യടികളും നേടിയതാണ് ഈ അവതരണം. നാടകവിദ്യാർഥികൾക്കും കലാസ്വാദകർക്കും ഒരുപോലെ പാഠപുസ്തകമാണിത്. ഇത് കൊല്ലത്ത് എത്തുന്നത് നഗരത്തിന്റെ സാംസ്കാരിക ജീവിതത്തിലെ അപൂർവ മുഹൂർത്തമാണ്. നോവൽ വായിച്ചവർക്ക് ഓർമകളിലേക്കുള്ള മടക്കയാത്രയാകും ഈ നാടകം. ഇതുവരെ വായിക്കാത്തവർക്ക് ഖസാക്കിലേക്കുള്ള ആദ്യ യാത്രയും. പുതുവർഷാരംഭത്തിൽ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും കാണാവുന്ന  ഒരു കാലാനുഭവം ആയിരിക്കും...